Business

പാര്‍ലമെന്‍റ് വാര്‍ഷികം; ആര്‍ബിഐ നാണയങ്ങള്‍ പുറത്തിറക്കും

RBI_platinum_jublie_coinപാര്‍ലമെന്‍റിന്‍റെ 60ാം വാര്‍ഷികത്തോടനുബന്ധിച്ചു റിസര്‍വ് ബാങ്ക് അഞ്ച്, പത്ത് രൂപയുടെ നാണയങ്ങള്‍ പുറത്തിറക്കും.

അഞ്ച് രൂപ നാണയം ചെമ്പ്, നാകം, നിക്കല്‍ കൂട്ടുലോഹം കൊണ്ടുണ്ടാക്കിയതാണ്. 10 രൂപ നാണയത്തിന്റെ പുറത്തെ വളയം ചെമ്പ്, അലുമിനിയം, നിക്കല്‍ ലോഹക്കൂട്ടു കൊണ്ടും മധ്യഭാഗം ചെമ്പ്, നിക്കല്‍ ലോഹക്കൂട്ടു കൊണ്ടും നിര്‍മ്മിച്ചതാണ്. നാണയങ്ങളുടെ ഒരുവശത്ത് അശോകസ്തംഭവും മറുവശത്ത് പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ടായിരിക്കും.