National

പാക് അഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക് ഇന്ന് ഇന്ത്യയില്‍

പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക് വെള്ളിയാഴ്ച ഇന്ത്യയിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് അദ്ദേഹം എത്തുന്നത്. മുംബൈ ഭീകരാക്രമണക്കേസ് പ്രതിയായ പാക് ഭീകരന്‍ അജ്മല്‍ കസബിനെ തൂക്കിലേറ്റിയതിന് പിന്നാലെയുള്ള അദ്ദേഹത്തിന്റെ സന്ദര്‍ശനം ഏറെ നിര്‍ണ്ണായകമാണ്. വിസാ ചട്ടങ്ങളിലെ ഭേദഗതി അടക്കമുള്ള വിഷയങ്ങള്‍ ഇന്ത്യാ-പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രിമാര്‍ ചര്‍ച്ച ചെയ്യും. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരുമായി റഹ്മാന്‍ മാലിക് നാളെ ചര്‍ച്ച നടത്തും. വിസാ ചട്ടങ്ങളിലെ ഭേദഗതി, തീവ്രവാദത്തെ നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന കള്ളനോട്ട് തടയാനുള്ള നടപടികള്‍ തുടങ്ങിയ വിഷയങ്ങളാണ് പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രി റഹ്മാന് മാലിക്കും ആഭ്യന്തര മന്ത്രി സുശീല്കുമാര്‍ ഷിന്‍ഡെയും തമ്മില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ മുഖ്യമായി ചര്‍ച്ച ചെയ്യുക.

26/11 ആക്രമണത്തിന്റെ മുഖ്യസൂത്രധാ‍രന്‍ എന്ന് കരുതപ്പെടുന്ന ലക്ഷര്‍ ഭീകരന്‍ ഹാഫിസ് സെയ്ദിനെ വിട്ടുതരണം എന്നാണ് റഹ്മാല്‍ മാലിക്കിനോട് ഇന്ത്യ പ്രധാനമായും ആവശ്യപ്പെടുക.