Local News

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ വീണ്ടും രോഗി കൊല്ലപ്പെട്ടു

പേരൂ‌ർക്കട മാനസികരോഗാശുപത്രിയിൽ വീണ്ടും ഒരു രോഗി കൂടി മർദ്ദനമേറ്റു മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി വെങ്കിടേശപ്പയാണ് മരിച്ചത്. ഈ മാസം നാലിനാണ് വെങ്കിടേശപ്പയെ മരിച്ച നിലയിൽ കണ്ടെത്തിയത്.ബിഹാർ സ്വദേശി സത്നാം സിംഗ് മർദ്ദനമേറ്റ് മരിച്ചത് ഏറെ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു.

അലഞ്ഞുതിരിഞ്ഞു നടന്ന ഇയാളെ കിളിമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയുമായിരുന്നു.