Latest News

ജയകൃഷ്ണന്‍ മാസ്റ്റര്‍ വധം: രജീഷിനെ വീണ്ടും ചോദ്യം ചെയ്യും

jayakrishnanജയകൃഷ്ണൻ മാസ്റ്ററെ വധിച്ച കേസുമായി ബന്ധപ്പെട്ട്,​  ടി.പി.വധക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ടി.കെ.രജീഷിനെ വീണ്ടും ചോദ്യം ചെയ്യും. രജീഷിനെ ജയിലിൽ ചെന്ന് ചോദ്യം ചെയ്യുന്നതിനായി കോടതിയുടെ അനുമതി തേടാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു. അന്വേഷണ സംഘത്തിലേക്ക് രണ്ട് ഡിവൈഎസ്പിമാരെ കൂടി ഉള്‍പ്പെടുത്തി സംഘം വിപുലമാക്കാന്‍ തീരുമാനമായിട്ടുണ്ട്.ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായ രജീഷിനെ ചോദ്യം ചെയ്യവേയാണ് ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസില്‍ പുതിയ വെളിപ്പെടുത്തലുണ്ടായത്.