Kerala

കല്‍ക്കരിപ്പാടം നഷ്ടമാക്കിയത് ഇടത് സര്‍ക്കാരെന്ന് ആര്യാടന്‍

ഒഡിഷയിലെ ബൈതരണി കല്‍ക്കരിപ്പാടം കേരളത്തിന് നഷ്ടമായതിന് കാരണം ഇടതുമുന്നണി സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയില്‍ പറഞ്ഞു.സംസ്ഥാനത്ത് വൈദ്യൂതി പ്രതിസന്ധി രൂക്ഷമാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഇടുക്കി ജലവൈന്യുതി പദ്ധതി യാഥാര്‍ഥ്യമായതിനു ശേഷമുള്ള ഏറ്റവും രുക്ഷമായ പ്രതിസന്ധിയാണ് സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്നതെന്നും ആര്യാടന്‍ പറഞ്ഞു.
സംസ്ഥാനത്തെ വൈദ്യുതിപ്രശ്‌നം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുന്‍വൈദ്യുതിമന്ത്രി എ.കെ.ബാലന്‍ അതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.