World

ചൈന അതിര്‍ത്തി ലംഘിച്ചതായി ജപ്പാന്‍

ചൈന-ജപ്പാന്‍ തര്‍ക്ക മേഖലയായ സെന്‍കാക്കു ദ്വീപിന്റെ വ്യോമാതിര്‍ത്തിയില്‍ ചൈനീസ് വിമാനം പ്രവേശിച്ചു. വിമാനത്തെ ജപ്പാന്റെ യുദ്ധ വിമാനങ്ങള്‍ പിന്തുടര്‍ന്നു. ചൈനീസ് നടപടി കടന്നുകയറ്റമെന്ന് ജപ്പാന്‍ ആരോപിച്ചു.തുടര്‍ച്ചയായി മുന്നറിയിപ്പ് നല്‍കിയിട്ടും ചൈനീസ് കപ്പലുകള്‍ ജപ്പാന്റെ അധീനതയുളള പ്രദേശത്തെത്തുന്നുണ്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഇത് ആവര്‍ത്തിക്കുകയാണ്. ചൈനീസ് സര്‍ക്കാര്‍ വിമാനമാണ് കടന്നുകയറ്റം നടത്തിയിട്ടുള്ളത്. ഇതിനെ അംഗീകരിക്കാന്‍ കഴിയില്ല-ജപ്പാന്‍ വക്താവ് ഒസാമു ഫുജിമുറ വ്യക്തമാക്കി.