Kerala

മദനിക്ക്‌ നീതി ലഭ്യമാക്കണം : ഇ..ടി. മുഹമ്മദ്‌ ബഷീര്‍

E. T. Mohammed Basheer-6കര്‍ണ്ണാടക ജയിലില്‍ കഴിയുന്ന അബ്ദുന്നാസര്‍ മദനിക്ക്‌ നീതി ലഭ്യമാക്കണമെന്നനാവശ്യപ്പെട്ട്‌ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെക്ക്‌ ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എം.പി. കത്തയച്ചു. രണ്ടുവര്‍ഷമായി പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ തടവിലുള്ള മദനിക്ക്‌ നീതി നിഷേധിക്കപ്പെടുന്നതായി കത്തില്‍ അഭിപ്രായപ്പെടുന്നു. കര്‍ണ്ണാടക പോലീസ്‌ എതിര്‍ക്കുന്നതിനാല്‍ ജാമ്യാപേക്ഷ തുടര്‍ച്ചയായി തള്ളുന്നു. ഇത്‌ അദ്ദേഹത്തിന്റെ നിര്‍ഭാഗ്യകരമാണെന്നും കത്തില്‍ അഭിപ്രായപ്പെടുന്നു.