World

ഉത്തര കൊറിയ റോക്കറ്റ് വിക്ഷേപിച്ചു

bbb1d1b9ea307e22230f6a70670067af അന്താരാഷ്ട്ര എതിര്‍പ്പുകളും ഐക്യരാഷ്ട്രസഭ(യു.എന്‍.)യുടെ വിലക്കും അവഗണിച്ച് ഉത്തര കൊറിയ ബുധനാഴ്ച ദീര്‍ഘദൂര റോക്കറ്റ് വിക്ഷേപിച്ചു. അമേരിക്കയും ജപ്പാനും ഉൾപ്പെടെയുള്ള പല രാജ്യങ്ങളുടെയും വിമർശനം അവഗണിച്ച് കൊണ്ടാണു വിക്ഷേപണം.കാലാവസ്ഥാ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കാനായിരുന്നു ഇതെന്ന് ഉത്തര കൊറിയ അവകാശപ്പെട്ടെങ്കിലും ഭാവിയില്‍ ആണവായുധം ഘടിപ്പിച്ച ദീര്‍ഘദൂര മിസൈല്‍ പ്രയോഗിക്കുന്നതിനുള്ള സാങ്കേതിക പരീക്ഷണമാണു നടന്നതെന്നു യു.എസ്., ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ആരോപിച്ചു.