Movies

ചലച്ചിത്ര മേള:മത്സര ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ന് അവസാനിക്കും

After-the-battle-651x375ചലച്ചിത്ര മേളയുടെ മത്സരവിഭാഗം ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നവസാനിക്കും. ജാപ്പനീസ്‌ സംവിധായകന്‍ മസായുക്കി സുവോയുടെ എ ടെര്‍മിനല്‍ ട്രസ്റ്റ്‌, കമാല്‍ കെ.എം.ന്റെ ഹിന്ദി ചിത്രം ഐ.ഡി, ജോയ്‌ മാത്യുവിന്റെ ഷട്ടര്‍, ഹാറ്റുവേ വിവറോസിന്റെ മെക്‌സിക്കന്‍ ചിത്രം മൈ യൂണിവേഴ്‌സ്‌ ഇന്‍ ലോവര്‍കെയ്‌സ്‌, അലി മൊസാഫയുടെ ഇറാനിയന്‍ ചിത്രം ദ ലാസ്റ്റ്‌ സ്റ്റെപ്പ്‌, ജമീല സഹറൗറിയുടെ യെമ, എന്നീ ചിത്രങ്ങളുടെ അവസാന പ്രദര്‍ശനം ഇന്നുനടക്കും. മത്സരവിഭാഗത്തില്‍ നിതിന്‍ കക്കറിന്റെ ഫിലിമിസ്‌താന്‍, ടി.വി ചന്ദ്രന്റെ ഭൂമിയുടെ അവകാശികള്‍ മെര്‍സാക്‌ അലൗച്ചെയുടെ ദ റിപ്പന്റെന്റ്‌, അലൈന്‍ ഗോമിസിന്റെ ടുഡെ എന്നിവയുടെ പ്രദര്‍ശനം ഇന്നലെ കഴിഞ്ഞു.