വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദനം:മുലായം സിംഗിനും അഖിലേഷിനുമെതിരെ അന്വേഷണം തുടരാം

single-img
13 December 2012

MULAYAM_SINGH_7773fസമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവും  മകനും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ സി.ബി.ഐ അന്വേഷണം തുടരാമെന്ന് സൂപ്രീംകോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍ ഉള്‍പ്പെട്ട ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍അഖിലേഷിന്റെ ഭാര്യ ഡിംപിള്‍യാദവിനെതിരെ അന്വേഷണം നടത്തുന്നത് സുപ്രീം കോടതി തടഞ്ഞു. അന്വേഷണം ആരംഭിക്കുമ്പോള്‍ ഡിംപിള്‍യാദവ് ഔദ്യോഗിക പദവികളൊന്നും വഹിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ക്കെതിരായ അന്വേഷണം തടഞ്ഞത്.