വാള്‍മാര്‍ട്ട്‌ കോഴ : ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

single-img
13 December 2012

wal-mart1_26 - Copyഅമേരിക്കന്‍ ബഹുരാഷ്ട്രകമ്പനിയായ വാള്‍മാര്‍ട്ട്‌ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ കോടികള്‍ പിന്‍വാതിലിലൂടെ ഒഴുക്കിയെന്ന ആരോപണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ബുധനാഴ്‌ച ലോകസഭ സമ്മേളിച്ച ഉടന്‍ പാര്‍ലമെന്ററികാര്യ മന്ത്രി കമല്‍നാഥാണ്‌ അന്വേഷണം പ്രഖ്യാപിച്ചത്‌. വിരമിച്ച ജഡിജി ആരോപണം അന്വേഷിക്കുമെന്നും അന്വേഷണം വൈകാതെതന്നെ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.