National

വാള്‍മാര്‍ട്ട് കോഴ വിവാദം: ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്രം

1353977544597.cachedപലചരക്ക് വ്യാപാര മേഖലയില്‍ വിദേശനിക്ഷേപത്തിന് അനുമതി നല്‍കാനായി സ്വാധീനം ചെലുത്തുന്നതിന് പണം നല്‍കിയെന്ന വാള്‍മാര്‍ട്ട് റിപ്പോര്‍ട്ടിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.വിരമിച്ച ജഡ്ജിയായിരിക്കും അന്വേഷണം നടത്തുകയെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി കമല്‍നാഥ് പാര്‍ലമെന്റില്‍ അറിയിച്ചു. ഇതോടെ വാള്‍മാര്‍ട്ട് വിവാദത്തില്‍ രണ്ടു ദിവസമായി സ്തംഭിച്ചിരുന്ന പാര്‍ലമെന്റ് ഇന്നു സുഗമമായി നടക്കുമെന്നാണ് കരുതുന്നത്.