Breaking News

പണ്ഡിറ്റ് രവിശങ്കര്‍ അന്തരിച്ചു

pandit-ravi-shankari_53120101543461സിത്താർ മാന്ത്രികൻ പണ്ഡിറ്റ് രവിശങ്കർ (92) അന്തരിച്ചു. അമേരിക്കയിലെ സാൻഡിയാഗോയിൽ വച്ചായിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടർന്ന് വ്യാഴാഴ്ചയാണ് അദ്ദേഹത്തെ അമേരിക്കയിലെ സ്ക്രിപ്സ് മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ: സുകന്യാ രാജൻ. ശുഭേന്ദ്ര ശങ്കർ സംഗീതജ്ഞരായ നോറ ജോൺസ്,​ അനൗഷ്ക ശങ്കർ എന്നിവർ മക്കളാണ്. മൂന്നു തവണ ഗ്രാമി അവാര്‍ഡ് നേടിയ അദ്ദേഹത്തെ രാജ്യം ഭാരതരത്ന നല്‍കി ആദരിച്ചിടുണ്ട്.പദ്മഭൂഷൻ,​ പദ്മവിഭൂഷൻ ബഹുമതികളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്