Sports

ജോക്കോവിച്ചും സെറീനയും ലോക ചാമ്പ്യന്‍മാര്‍

രാജ്29610_10151367265802160_201778722_nയാന്തര ടെന്നീസ് ഫെഡറേഷന്‍ 2012 ലെ ലോക ചാമ്പ്യന്‍മാരായി സെര്‍ബിയന്‍ താരം നോവാക്‌ ജോക്കോവിച്ചിനെയും അമേരിക്കന്‍ താരം സെറീന വില്യംസിനെയും തെരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണു ജോക്കോവിച്ച്‌ ലോക താരമാകുന്നത്‌. കരിയറില്‍ മൂന്നാം തവണയാണു സെറീനയെത്തേടി ലോക ചാമ്പ്യന്‍ പട്ടം എത്തുന്നത്‌. സീസണിലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേതാവായ ജോക്കോവിച്ച്‌ ഫ്രഞ്ച്‌, യു.എസ്‌. ഓപ്പണുകളില്‍ റണ്ണര്‍ അപ്പായിരുന്നു. ആറു ടൂര്‍ കിരീടങ്ങള്‍ നേടിയ ജോക്കോവിച്ച്‌ ഒന്നാം നമ്പര്‍ താരമായാണു സീസണ്‍ അവസാനിപ്പിച്ചത്‌.