Kerala

രാജ്യറാണി എക്‌സ്പ്രസ് പാളംതെറ്റി; വൻ ദുരന്തം ഒഴിവായി

IR-22നിലന്പൂരില്‍ നിന്നു തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന രാജ്യറാണി എക്‌സ്പ്രസ് പാളം തെറ്റി. ചങ്ങനാശ്ശേരിക്കും തിരുവല്ലയ്ക്കും മധ്യേ നാലുകോടിയില്‍ വച്ചാണ് പാളംതെറ്റിയത്.ലോക്കോ പൈലറ്റിന്റെ അവസരോചിതമായ ഇടപെടലിനെത്തുടർന്ന് വൻ ദുരന്തം ഒഴിവായി. ഇന്ന് പുലർച്ചെ മൂന്നേമുക്കാലോടെയാണ് സംഭവം.

96126 എസി കോച്ചാണ് അപകടത്തില്‍ പെട്ടത്. കോച്ച് പഴകി ദ്രവിച്ച നിലയിലായിരുന്നു. ബോഗിയില്‍ നിന്ന് തകിട് ഷീറ്റുകള്‍ പാളത്തിലേക്ക് അടര്‍ന്നു വീഴുകയും, അതിലേക്ക് ടെയിനിന്റെ ചക്രങ്ങള്‍ കയറിയപ്പോഴാണ് അപകടമുണ്ടായത്. മണിക്കൂറുകളായി കോട്ടയം-കൊല്ലം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം നിലച്ചിരിക്കുകയാണ്.