Kerala

ദേശിയ ബയോഡൈവേഴ്സിറ്റി എക്സ്പോ 21 മുതൽ

665427_425316697532609_1622303472_oദേശിയ ബയോഡൈവേഴ്സിറ്റി കോൺഗ്രസിന്റെ ഭാഗമായി കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ ദേശിയ ബയോഡൈവേഴ്സിറ്റി എക്സ്പോ സംഘടിപ്പിക്കും.21 മുതൽ 30 വരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരവളപ്പിലാകും ദേശിയ ബയോഡൈവേഴ്സിറ്റി എക്സ്പോ സംഘടിപ്പിക്കുക.ആദിവാസി ചികിത്സാ ക്യാമ്പ്,കന്നുകാലി പ്രദർശനം,അലങ്കാര മത്സ്യ പ്രദർശനം,പരമ്പരാഗത കരകൌശല വസ്തുക്കളുടെ പ്രദർശനവും വിൽ‌പ്പനയും നാടൻ ഭഷ്യമേള എന്നിവ എക്സ്പോയോട് അനുബന്ധിച്ച് സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ഒരുക്കിയിട്ടുണ്ട്.21 രാവിലെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മേള ഉദ്ഘാടനം ചെയ്യും.