Cricket

ധോണിയെ മാറ്റണമെന്ന് അമർനാഥ്

12112012mohinder-amarnath400x300ബാറ്റ്‌സ്മാന്‍ എന്ന നിലയ്‌ക്കോ വിക്കറ്റ്കീപ്പര്‍ എന്ന നിലയ്‌ക്കോ ടീമില്‍ സ്ഥാനം നേടാന്‍ യാതൊരു യോഗ്യതയുമില്ലാത്ത ക്യാപ്റ്റന്‍ ധോനിയെ പുറത്താക്കാന്‍ സെലക്ടര്‍മാര്‍ തയ്യാറാവണമെന്ന് മുന്‍സെലക്ടര്‍ കൂടിയായ മൊഹീന്ദര്‍ അമര്‍നാഥ് ആവശ്യപ്പെട്ടു.ഫോമിലല്ലെങ്കിലും ക്യാപ്ടനെന്ന അലങ്കാരത്തിന്റെ പുറത്ത് ധോണിയെ കളിക്കാനിറക്കുകയാണെന്നും മൊഹീന്ദർ തുറന്നടിച്ചു.പഴയ പ്രകടനങ്ങളുടെ പ്രതാപത്തിലല്ല, നിലവിലെ പ്രകടനങ്ങളാണ് തെരഞ്ഞെടുപ്പിന് മാനദണ്ഡമാക്കേണ്ടത്. ധോണിയോട് എനിക്കു വ്യക്തിപരമായി എതിര്‍പ്പുള്ളതുകൊണ്ടല്ല ഇതു പറയുന്നതെന്നും അമര്‍നാഥ് വ്യക്തമാക്കി.