Movies

മനീഷ കൊയ്രാള സുഖം പ്രാപിക്കുന്നു

A9rf1jJCIAAWF-o.jpg largeകാന്‍സറിനെ തുടര്‍ന്ന് സിനിമാതാരം മനീഷ കൊയ്രാളക്കായി ന്യൂയോര്‍ക്കില്‍ തിങ്കളാഴ്ച നടന്ന ശസ്ത്രക്രിയ വിജയം.തിങ്കളാഴ്‌ച രാവിലെ ഒന്‍പതു മണിക്ക്‌
നടത്തിയ ശസ്‌ത്രക്രിയയിലൂടെ അണ്ഡാശയ ക്യാന്‍സര്‍ പൂര്‍ണ്ണമായും നീക്കം ചെയ്‌തുവെന്ന്‌ മനീഷയുടെ മനേജര്‍ സുബ്രതോ ഘോഷ്‌ മാധ്യമങ്ങളെ അറിയിച്ചു.മനീഷയുടെ മാതാപിതാക്കള്‍ക്കും സഹോരനുമൊപ്പം ഏതാനും അടുത്ത സുഹൃത്തുക്കളും അടുത്തുണ്ടായിരുന്നു.

അബോധാവസ്‌ഥയിലായതിനേ തുടര്‍ന്ന്‌ നവംബര്‍ 28 നാണ്‌ മനീഷയെ മുംബൈയിലുള്ള ജസ്‌ലോക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. പരിശോധനയില്‍ ക്യാന്‍സര്‍ ബാധ സ്‌ഥിരീകരിക്കുകയായിരുന്നു.