സൂപ്പര്‍താരങ്ങളില്ലാത്ത ചിത്രങ്ങള്‍ക്കു വിതരണക്കാരില്ലെന്ന് സംവിധായകന്‍ നിതിന്‍ കക്കര്‍

single-img
12 December 2012

IMG_8950സൂപ്പര്‍താരങ്ങളില്ലാത്ത ചിത്രങ്ങള്‍ക്ക്‌ വിതരണക്കാരെ ലഭിക്കാതെ പോകുന്നതായി മത്സരചിത്രം ഫിലിമിസ്ഥാന്റെ സംവിധായകന്‍ നിതിന്‍ കക്കര്‍ അഭിപ്രായപ്പെട്ടു. കേരള രാജ്യാന്തര ചലചിത്രമേളയോടനുബന്ധിച്ചു കൈരളി തിയറ്ററില്‍ നടന്ന മീറ്റ്‌ ദ്‌ ഡയറക്‌റ്റര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മിക്ക ചിത്രങ്ങളും ആസ്വാദകരില്‍ എത്താതെ പോകുന്നതിന്റെ പ്രധാന കാരണമിതാണെന്നും മൂല്യവത്തായ ചിത്രങ്ങള്‍ ഇത്തരം മേളയില്‍ മാത്രം ഒതുങ്ങി പോകുന്നതായും അദ്ദേഹം പറഞ്ഞു.