15നു കണ്ണൂരില്‍ ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ്‌ ഫെസ്‌റ്റിവല്‍ ഉദ്‌ഘാടനം

single-img
12 December 2012

Screenshot_1ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ്‌ ഫെസ്‌റ്റിവലിന്റെ ആറാമതു സീസണിനു 15നു കണ്ണൂരില്‍ തുടക്കമാകും.വൈകിട്ട്‌ ആറിനു കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, 2013 ജനുവരി 31 വരെ നീണ്ടുനില്‍ക്കുന്ന വിപണിയുടെ ഉത്സവം ഉദ്‌ഘാടനം ചെയ്യുമെന്നു ജില്ലാ കലക്‌ടര്‍ രത്തന്‍ ഖേല്‍ക്കര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍ മുഖ്യാതിഥിയാകും.
മന്ത്രിമാരായ കെ.സി. ജോസഫ്‌, കെ.പി. മോഹനന്‍, പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്‌ണന്‍, കെ. സുധാകരന്‍ എം.പി തുടങ്ങിയവർ പങ്കെടുക്കും

ഉദ്‌ഘാടനച്ചടങ്ങിനു മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തിലുള്ള 101 കലാകാരന്മാരുടെ താളവാദ്യം അകമ്പടിയാകും. ഗായകരായ വിജയ്‌ യേശുദാസ്‌, ശ്വേത മോഹന്‍, ആന്‍ഡ്രിയം നരേഷ്‌ അയ്യര്‍ എന്നിവരുടെ സംഗീത പരിപാടിയും സിനിമാ താരങ്ങളായ രമ്യ നമ്പീശന്‍, മീരാ നന്ദന്‍ എന്നിവരുടെ നൃത്തപ്രകടനങ്ങളും കോട്ടയം നസീറിന്റെ കോമഡി സ്‌കിറ്റുമാണു ചടങ്ങിലെ പ്രധാന കലാപരിപാടികൾ