World

ഈജിപ്തില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രക്ഷോഭകര്‍ക്ക് നേരെ വെടിവയ്പ്പ്

121211010355-01-egypt-1211-horizontal-galleryനാട്ടുകാരെ അറസ്റ്റുചെയ്യാന്‍ സൈന്യത്തിന് അധികാരം നല്‍കിക്കൊണ്ട് ഈജിപ്ത് പ്രസിഡന്‍റ് മുഹമ്മദ് മുര്‍സി ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്തെ വീണ്ടും പട്ടാള ഭരണത്തിലേക്ക് വലിച്ചിഴയ്ക്കുന്നതിന്റെ ഭാഗമാണീ നടപടിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.തഹ്‌രീര്‍ ചത്വരത്തില്‍ ക്യാമ്പ് ചെയ്യുകയായിരുന്ന പ്രക്ഷോഭകര്‍ക്ക് നേരെയുണ്ടായ വെടിവയ്പ്പില്‍ ഒന്‍പത് പേര്‍ക്ക് പരുക്കേറ്റതായി ഈജിപ്ത് മാധ്യമങ്ങള്‍ അറിയിച്ചു.