Kerala

ലോഡ്ജ് മാനേജരുർ കൊല്ലപ്പെട്ട നിലയിൽ; അഞ്ച് പേർ അറസ്റ്റിൽ

crime33കോട്ടയത്ത്‌ ലോഡ്‌ജ് മാനേജരെ വെട്ടേറ്റ്‌ മരിച്ച നിലയില്‍ കണ്‌ടെത്തി. തിരുനക്കര ക്ഷേത്രത്തിന്‌ സമീപമുള്ള കണ്ടത്തില്‍ ഗസ്‌റ്റ് ഹൗസിന്റെ മാനേജര്‍ ഗോപിനാഥന്‍ നായരാണ്‌ മരിച്ചത്‌. ലോഡ്ജിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തുന്നതിന് തടസം നിന്നതിനെത്തുടർന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ ഒന്നരമാസമായി ലോഡ്ജില്‍ താമസിച്ച് വന്നിരുന്ന സംഘം മുറിയില്‍ അനാശാസ്യത്തിന് സ്ത്രീയെ കൊണ്ട് വരുന്നത് ഗോപിനാഥന്‍ നായര്‍ ചോദ്യംചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രി സംഘം ഗോപിനാഥന്‍ നായരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നു.

തുടര്‍ന്ന് ലോഡ്ജ്‌ അധികൃതര്‍ ഇതു സംബന്ധിച്ച്‌ വെസ്റ്റ്‌ പൊലീസ്‌ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിൽ അഞ്ചു പേരെ പൊലീസ്‌ അറസ്റ്റു ചെയ്തു.