National

മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

മോദി സാധാരണക്കാരില്‍ നിന്ന് അകന്നുവെന്നും തന്നെക്കുറിച്ച് മാത്രമാണ് മോദി ചിന്തിക്കുന്നതെന്നും സാധാരണക്കാരുടെ പരാതി കേള്‍ക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെറ്റുത്തി. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കവേയാണു രാഹുലിന്റെ വിമർശനം.ജാംനഗര്‍, അം‌റേലി, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് രാഹുലിന്റെ പ്രചാരണം.മോദിയ്ക്കെതിരെ ആഞ്ഞടിച്ചാണ് രാഹുല്‍ ജാംനഗറില്‍ പ്രചാരണം തുടങ്ങിയത്. ഗുജറാത്ത് ഒരാളുടെയല്ല, എല്ലാവരുടെയും കൂടിയാണെന്നും രാഹുല്‍ പറഞ്ഞു. യുവാക്കളും സാധാരണക്കാരുമായ ജനങ്ങളായിരുന്നു ഗുജറാത്തിന്റെ ശക്തി. എന്നാല്‍ ബിജെപി ഈ രണ്ടു വിഭാഗങ്ങളെയും അടിച്ചമര്‍ത്തിയിരിക്കുകയാണെന്നും രാഹുൽ ആരോപിച്ചു