World

സൈന്യം അറസ്റ്റു ചെയ്ത മാലി പ്രധാനമന്ത്രി രാജിവെച്ചു

മാലിയില്‍ സൈനിക അട്ടിമറി. പ്രധാനമന്ത്രി ഷെയ്ക്ക് മൊഡിബൊ ദിയാരയെ സൈന്യം അറസ്റ്റുചെയ്തു. ഫ്രാന്‍സിലേക്കു പലായനം ചെയാനിരിക്കെയാണ്, നാസയിലെ മുന്‍ ശാസ്ത്രജ്ഞന്‍ കൂടിയായ പ്രധാനമന്ത്രിയെ സൈന്യം അറസ്റ്റുചെയ്തത്. അറസ്റ്റിന് പിന്നാലെ ദിയാര പ്രധാനമന്ത്രിസ്ഥാനം രാജിവച്ചു.മാല് അല്‍ ഖ്വദിയ ബന്ധമുള്ള ഭീകരരുടെയും തീവ്ര ഇസ്ലമിക സംഘടനകളുടെയും വിഹാരകേന്ദ്രമായി മാലി മാറിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഇപ്പോള്‍ പട്ടാള അട്ടിമറി ഉണ്ടായിരിക്കുന്നത്.