ലാവലിന്‍ അഴിമതി:വിചാരണ ഉടന്‍ തുടങ്ങാനാവില്ലെന്ന് കോടതി

single-img
11 December 2012

എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ ലാവ്‌ലിന്‍ കമ്പനിയെയും പ്രതിനിധി ക്ലോസ് ട്രെന്‍ഡലിനെയും ഒഴിവാക്കി വിചാരണ ഉടൻ തുടങ്ങണമെന്നാവശ്യം അംഗീകരിക്കാനാകില്ലെന്ന് കോടതി.മുന്‍ഗണനാക്രമം അനുസരിച്ചേ കേസ് പരിഗണിക്കാനാകൂ. ലാവ്‌ലിന്‍ കേസിനു പ്രത്യേക പരിഗണന നല്‍കില്ലെന്നും കോടതി പറഞ്ഞു.കേസിൽ വിചാരണ ഉടൻ തുടങ്ങണമെന്ന് അവകാശപ്പെടാൻ പ്രതികൾക്ക് അവകാശമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ലാവ്‌ലിന്‍ കമ്പനിയുടെ പ്രതിനിധികള്‍ ഒളിവിലാണെന്നു പറയാന്‍ കഴിയില്ല.വിചാരണവേളയില്‍ എല്ലാ പ്രതികളുടെയും സാന്നിധ്യം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.