Local News

ഭൂമിദാനക്കേസ്‌ മാറ്റിവച്ചു

ഭൂമി ദാനകേസ്‌ പരിഗണിക്കുന്നതു സുപ്രീംകോടതിയും കേരള ഹൈക്കോടതിയും മാറ്റിവച്ചു. കേസിലെ എഫ്‌.ഐ.ആര്‍. റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷനേതാവ്‌ വി.എസ്‌.അച്യുതാന്ദന്റെ പി.എ. സുരേഷും ഭൂമിക്ക്‌ അപേക്ഷ നല്‍കിയ ടി.കെ. സോമനും നല്‍കിയ ഹര്‍ജിയാണു സുപ്രീംകോടതി മൂന്നാഴ്‌ചത്തേക്കു മാറ്റിവച്ചത്‌.വി.എസ്സിന് എതിരായ വിജിലന്‍സ് കേസ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിന് എതിരെ സര്‍ക്കാര്‍ നല്‍കിയിരുന്ന അപ്പീല്‍ തിങ്കളാഴ്ചയും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചു.