വിമാന സര്‍വീസ് മേഖലയിലേക്കു പ്രവേശിക്കില്ല: രത്തന്‍ ടാറ്റ

single-img
10 December 2012

രാജ്യത്ത് വ്യോമയാന മേഖലയില്‍ അഗ്രഗാമികളായ ടാറ്റാ ഗ്രൂപ്പ് ഇനി വിമാന സര്‍വീസ് മേഖലയിലേക്ക് ഇല്ലെന്ന് രത്തന്‍ ടാറ്റ. വിനാശകരമായ മത്സരമാണ് കാരണം. 1990ന്റെ പകുതിയില്‍ സിംഗപൂര്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സും (എസ്‌ഐഎ) ടാറ്റയും സംയുക്തമായി ആഭ്യന്ത സര്‍വീസ് നടത്താന്‍ പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ആ കാലഘട്ടത്തെ അപേക്ഷിച്ച് ഇന്ന് വ്യോമയാന മേഖല ആകെ മാറിയിരിക്കയാണെന്നും ടാറ്റ ചൂണ്ടിക്കാട്ടി. ടെലികോം മേഖലയിലെന്ന പോലെ ഈ മേഖലയിലേക്കും ധാരാളം ഓപ്പറേറ്റര്‍മാര്‍ എത്തിയിരിക്കുകയാണ്. ഇതില്‍ ചിലര്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലുമാണ്. ഈ സാഹചര്യത്തില്‍ അനാരോഗ്യകരമായ മത്സരമാണ് ഇനി ഉണ്ടാകുകയെന്നും അദ്ദേഹം വിലയിരുത്തി.