നെടുമ്പാശേരി വിമാനത്താവളത്തിന് വ്യാജ ബോംബ് ഭീഷണി

single-img
10 December 2012

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി സന്ദേശം എത്തിയത് പരിഭ്രാന്തി പടർത്തി. ഇന്ന് രാവിലെ 6.45നാണ് ബോംബ് വച്ചിട്ടുണ്ടെന്ന് വിമാനത്താവളത്തിലെ എയ‌ർഇന്ത്യ ഓഫീസിലേക്ക് ഭീഷണി സന്ദേശമെത്തിയത്. മൂന്ന് മണിക്കൂർ നീണ്ടു നിന്ന പരിശോധനയ്ക്ക് ശേഷം ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു. എറണാകുളത്തുളള ഒരാളുടെ മൊബൈല്‍ നമ്പറില്‍ നിന്നുമാണ് സന്ദേശമെത്തിയത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ തിരിച്ചുവിളിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ ഓഫാക്കിയിരിക്കുകയാണ്. മൊബൈല്‍ ഫോണ്‍ ഉടമയെ കണ്ടെത്താന്‍ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടി.

ബോംബ് ഭീഷണിയുടെപശ്ചാത്തലത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ രാവിലെ വിമാനത്താവളത്തില്‍ പരിശോധന നടത്തിയിരുന്നു.