കോല്‍ക്കത്ത ടെസ്റ്റില്‍ ഇന്ത്യ ഏഴുവിക്കറ്റിനു തോറ്റു

single-img
10 December 2012

അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. കാഴ്ചക്കാരെയും എതിര്‍ടീമിനെയും അധികം ബുദ്ധിമുട്ടിക്കാതെ ടീം ഇന്ത്യ സമ്പൂര്‍ണമായി കീഴടങ്ങി. ഇംഗ്ലണ്ടില്‍ സമ്പൂര്‍ണപരാജയം ഏറ്റുവാങ്ങിയ ഇന്ത്യ പ്രതികാരം ആഗ്രഹിച്ചപ്പോള്‍ അതു വെറും മനക്കോട്ടയായി. കോല്‍ക്കത്ത ടെസ്റ്റില്‍ രണ്ടു സെഷന്‍ ബാക്കിനില്‍ക്കേ ഇന്ത്യക്കു നാണംകെട്ട രണ്ടാം പരാജയം. തലേദിവസത്തെ സ്‌കോറായ 239നോട് എട്ടു റണ്‍സ്‌കൂടി ചേര്‍ത്ത ഇന്ത്യ 247ന് രണ്ടാം ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. 41 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. മൂന്നു റണ്‍സുനേടിയ ഓജ പുറത്താകുമ്പോള്‍ 9 റണ്‍സുമായി രവിചന്ദ്ര അശ്വിന്‍ പുറത്താകാതെനിന്നു. സ്‌കോര്‍: ഇന്ത്യ 316, 247. ഇംഗ്ലണ്ട് 523, മൂന്നിന് 41. ആദ്യ ഇന്നിംഗ്‌സില്‍ 190 റണ്‍സ് നേടി ടീമിനെ മുന്നില്‍നിന്നു നയിച്ച ഇംഗ്ലീഷ് നായകന്‍ അലിസ്റ്റര്‍ കുക്കാണ് മാന്‍ ഓഫ് ദ മാച്ച്.