ഭൂമിദാനക്കേസ്‌ മാറ്റിവച്ചു

single-img
10 December 2012

ഭൂമി ദാനകേസ്‌ പരിഗണിക്കുന്നതു സുപ്രീംകോടതിയും കേരള ഹൈക്കോടതിയും മാറ്റിവച്ചു. കേസിലെ എഫ്‌.ഐ.ആര്‍. റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷനേതാവ്‌ വി.എസ്‌.അച്യുതാന്ദന്റെ പി.എ. സുരേഷും ഭൂമിക്ക്‌ അപേക്ഷ നല്‍കിയ ടി.കെ. സോമനും നല്‍കിയ ഹര്‍ജിയാണു സുപ്രീംകോടതി മൂന്നാഴ്‌ചത്തേക്കു മാറ്റിവച്ചത്‌.വി.എസ്സിന് എതിരായ വിജിലന്‍സ് കേസ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിന് എതിരെ സര്‍ക്കാര്‍ നല്‍കിയിരുന്ന അപ്പീല്‍ തിങ്കളാഴ്ചയും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചതന്നെ കുറ്റപത്രം നല്‍കുന്നത് ഡിവിഷന്‍ ബെഞ്ച് താത്ക്കാലികമായി തടഞ്ഞിരുന്നു. ഇനി കേസ് ജനവരി മൂന്നാം വാരം പരിഗണിക്കുന്നത് വരെയാണ് സ്റ്റേ നീട്ടിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് എ.എം. ഷഫീക്കും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്‍േറതാണ് ഉത്തരവ്.