ചന്ദ്രശേഖരന്‍ വധക്കേസ്: അന്വേഷണം നിര്‍ത്തിയാല്‍ പ്രത്യാഘാതം ഗുരുതരം: കെ. സുധാകരന്‍

single-img
9 December 2012

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണം അവസാനിപ്പിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നു കെ. സുധാകരന്‍ എംപി. അന്വേഷണം അവസാനിച്ചോയെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കണം. കേസന്വേഷിച്ച പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥര്‍ തന്നെ ഉന്നതതല ഗൂഢാലോചനയെക്കുറിച്ചു കൂടുതല്‍ അന്വേഷണം വേണമെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ പിടിയിലായ പ്രതികളില്‍ ഒതുങ്ങേണ്ട കേസല്ല ചന്ദ്രശേഖരന്‍ വധക്കേസെന്ന് അന്നം കഴിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും അറിയാം. കൂടുതല്‍ അന്വേഷണത്തിനു സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ സാധ്യമാകുന്നതെല്ലാം ചെയ്യുമെന്നും സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.