National

കര്‍ണാടക മന്ത്രിസഭയ്ക്കു ഭൂരിപക്ഷമുണെ്ടന്നു മുഖ്യമന്ത്രി

യെദിയൂരപ്പയുടെ പാര്‍ട്ടി ബിജെപിക്കു ഭീഷണിയല്ലെന്നും മന്ത്രിസഭയില്‍ ഭൂരിപക്ഷമുണെ്ടന്നും മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍. 13 എംഎല്‍എമാര്‍ മാത്രമാണു യെദിയൂരപ്പയുടെ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുള്ളതായി അറിയാന്‍ കഴിഞ്ഞത്. തന്റെ രാജി ആവശ്യപ്പെടുന്ന യെദിയൂരപ്പ വിശ്വസ്തരായി എത്തിയ നിയമസഭാംഗങ്ങളുടെ രാജിയാണ് ആദ്യം ആവശ്യപ്പെടേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു.