അരിവില കുതിക്കുന്നതു സ്വകാര്യ കച്ചവടക്കാരുടെ അമിതവില മൂലം: മുഖ്യമന്ത്രി

single-img
9 December 2012

സ്വകാര്യ കച്ചവടക്കാര്‍ അമിതവില ഈടാക്കുന്നതാണു സംസ്ഥാനത്ത് അരിവില ഉയരാന്‍ കാരണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സഹകരണവകുപ്പിന്റെ ആഭിമുഖ്യത്തില്‍ കണ്‍സ്യൂമര്‍ഫെഡ് മുഖേന ആരംഭിച്ച 25 സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകളുടെയും, ആറുമാസത്തിനകം 100 നീതിമെഡിക്കല്‍ സ്റ്റോറുകള്‍ക്കു തുടക്കംകുറിക്കുന്ന ശതകം പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.  കണ്‍സ്യൂമര്‍ഫെഡ്, സിവില്‍സ് സപ്ലൈസ് എന്നിവയിലൂടെ വിപണിയില്‍ ഇടപെട്ട് അരിവില നിയന്ത്രിക്കും. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ കണ്‍സ്യൂമര്‍ഫെഡ് മുഖ്യപങ്കാണു വഹിക്കുന്നത്. ന്യായ വിലക്ക് അരി ലഭ്യമാക്കുന്നതടക്കം വിലക്കയറ്റം നിയന്ത്രിക്കാന്‍ ആവശ്യമായ സംവിധാനം സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.