നെല്‍സണ്‍ മണേ്ടല ആശുപത്രിയില്‍

single-img
9 December 2012

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നെല്‍സണ്‍ മണേ്ടലയുടെ ആരോഗ്യനില തൃപ്തികരമാണെന്നു ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ. പ്രിട്ടോറിയയിലെ ആശുപത്രിയില്‍ മണേ്ടലയെ സുമ സന്ദര്‍ശിച്ചു. പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നു സുമ വ്യക്തമാക്കിയതായി പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. ആരോഗ്യനില മോശമായതിനെത്തുടര്‍ന്നാണ് 94-കാരനായ മണേ്ടലയെ കഴിഞ്ഞദിവസം രാത്രി സൈനിക ആശുപത്രിയിലാക്കിയത്. ആരോഗ്യനില സംബന്ധിച്ച മറ്റു വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. അതേസമയം, മണേ്ടലയെ ആശുപത്രിയിലാക്കിയ വിവരം സര്‍ക്കാരിലെ ഉന്നതരോ മണേ്ടലയുമായി അടുപ്പമുള്ളവരോ അറിഞ്ഞിരുന്നില്ലെന്നു ദക്ഷിണാഫ്രിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തിലെ നായകനും ദക്ഷിണാഫ്രിക്കയിലെ ആദ്യ കറുത്തവര്‍ഗക്കാരനായ പ്രസിഡന്റുമായ മണേ്ടലയുടെ ആരോഗ്യനില വഷളായെന്ന വാര്‍ത്ത ദക്ഷിണാഫ്രിക്കന്‍ ജനത ഞെട്ടലോടെയാണു സ്വീകരിച്ചത്. മണേ്ടലയ്ക്കായി പലയിടത്തും പ്രാര്‍ഥനകള്‍ നടന്നു.