മലാലയെ സര്‍ദാരി സന്ദര്‍ശിച്ചു

single-img
9 December 2012

താലിബാന്റെ വെടിയേറ്റു ഗുരുതരാവസ്ഥയിലായശേഷം ബ്രിട്ടനിലെ ആശുപത്രിയില്‍ സുഖംപ്രാപിച്ചുവരുന്ന പാക് ബാലിക മലാല യൂസുഫായിയെ പാക്കിസ്ഥാന്‍ പ്രസിഡന്റ് സര്‍ദാരി സന്ദര്‍ശിച്ചു.ബിര്‍മിംഗാമിലെ ക്യൂന്‍ എലിസബത്ത് ആശുപത്രിയിലെത്തിയ സര്‍ദാരി മാലാലയുടെ കുടുംബവുമായും കൂടിക്കാഴ്ച നടത്തി. സര്‍ദാരിക്കൊപ്പം മകള്‍ ആസിഫ ഭൂട്ടോയുമുണ്ടായിരുന്നു. പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസം വിലക്കുന്ന താലിബാന്‍ നിലപാടിനെ എതിര്‍ത്തതിനാണു മലാലയെ വെടിവച്ചത്. ഒക്ടോബറില്‍ സ്വാത്ത് താഴ്‌വരയില്‍വച്ചായിരുന്നു സംഭവം. വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ ബ്രിട്ടനി ലെത്തിക്കുകയായിരുന്നു.