അംബാനി സഹോദരന്‍മാര്‍ക്കെതിരെ വീണ്ടും കെജ്‌രിവാള്‍

single-img
9 December 2012

അംബാനി സഹോദരന്‍മാര്‍ക്കെതിരെ ആം ആദ്മി പാര്‍ട്ടി നേതാവും പ്രമുഖ അഴിമതി വിരുദ്ധ പ്രവര്‍ത്തകനുമായ അരവിന്ദ് കെജ്‌രിവാള്‍ വീണ്ടും രംഗത്തെത്തി. ഇന്ത്യയിലെ കോടീശ്വരന്‍മാരില്‍ പ്രധാനികളായ മുകേഷ് അംബാനിക്കും സഹോദരന്‍ അനില്‍ അംബാനിക്കും സ്വിസ് ബാങ്കില്‍ വന്‍ കള്ളപ്പണ നിക്ഷേപമുണ്‌ടെന്നും ഇവരുടെ അക്കൗണ്ട് നമ്പറുകള്‍ തന്റെ പക്കലുണ്‌ടെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് അംബാനിമാര്‍ക്ക് സ്വിസ് ബാങ്കില്‍ നിക്ഷേപമുണ്‌ടെന്ന ആരോപണം ഉയര്‍ത്തിയപ്പോള്‍ അവര്‍ നിഷേധിക്കുകയാണുണ്ടായത്. എന്നാല്‍ ഇന്ന് അവരുടെ ബാങ്ക് അക്കൗണ്ട് നമ്പറുകള്‍ തന്റെ പക്കലുണ്ട്. അതു വെളിപ്പെടുത്തുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് അംബാനിമാരുടേതെന്ന് ആരോപിക്കപ്പെടുന്ന എച്ച്എസ്ബിസി ബാങ്ക് അക്കൗണ്ടുകള്‍ കെജ്‌രിവാള്‍ വായിച്ചു. 5090160983, 5090160984 എന്നിങ്ങനെ രണ്ടു അക്കൗണ്ട് നമ്പറുകളാണ് കെജ്‌രിവാള്‍ വെളിപ്പെടുത്തിയത്.