എറണാകുളത്ത് ഇന്നു മുതല്‍ സ്വകാര്യബസ് പണിമുടക്ക്

single-img
9 December 2012

എറണാകുളം ജില്ലയിലെ സ്വകാര്യബസ് തൊഴിലാളികള്‍ ഇന്ന് അനിശ്ചിതകാല പണിമുടക്ക് തുടങ്ങും. സേവന-വേതന വ്യവസ്ഥകള്‍ പരിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ടാണു പണിമുടക്ക്. കഴിഞ്ഞ ദിവസം കളക്ടറുമായി യൂണിയന്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തൊഴിലാളി യൂണിയന്‍ ആവശ്യപ്പെടുന്ന 50 ശതമാനം വേതനവര്‍ധന ബസുടമകള്‍ അംഗീകരിച്ചില്ല. ജില്ലയില്‍ പലേടത്തും തുച്ഛമായ ബാറ്റയാണു തൊഴിലാളികള്‍ക്കു നല്കുന്നതെ ന്നും ഇതു വര്‍ധിപ്പിക്കണമെന്നും ജില്ലയിലൊട്ടാകെ ഏകീകരിച്ച സേവന-വേതന വ്യവസ്ഥ നടപ്പാക്കണമെന്നും കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. പണിമുടക്കുന്ന തൊഴിലാളികള്‍ രാവിലെ 10ന് എറണാകുളം ബോട്ട് ജെട്ടിക്കു സമീപമുള്ള മാരുതി ജംഗ്ഷനില്‍നിന്നു പ്രകടനമായി ഹൈക്കോടതി ജംഗ്ഷനിലെത്തി വിശദീകരണയോഗം നടത്തും.