ഡ്രൈവറുടെ കൊല: മുഖ്യപ്രതി പിടിയില്‍

single-img
8 December 2012

ടാക്സി ഡ്രൈവർ രഘുവിന്റെ (37) കൊലപാതകവുമായി ബന്ധപ്പെട്ട മുഖ്യപ്രതി പോലീസ് കസ്റ്റഡിയിലായി. പാലക്കാട് കണ്ണമ്പ്ര സ്വദേശിയായ ഉന്മേഷ് എന്നായാളാണ് കോയമ്പത്തൂരിൽ നിന്ന് പിടിയിലായത്. തട്ടിയെടുത്ത വാഹനവുമായി ഇയാളെ തമിഴ്നാട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. തട്ടിയെടുത്ത വാഹനം പൊലീസ് കോയമ്പത്തൂരില്‍ നിന്നും കണ്ടെത്തി. കേസില്‍ നാലു പ്രതികളുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. രഘുവിന്‍െറ ടവേറ കാര്‍ തട്ടിയെടുക്കാന്‍ വേണ്ടി ആസൂത്രിതമായി കൊലപാതകം നടത്തിയതാവാമെന്നാണ് പൊലീസ് നിഗമനം.

തൃശൂര്‍ ചേലക്കര ചെട്ടിത്തെരുവ് ആലക്കപ്പറമ്പ് വീട്ടില്‍ മുത്തുവിന്റെ മകന്‍ രഘുവിനെയാണ് (കണ്ണന്‍38) പാലക്കാടിനടുത്ത് തിരുനെല്ലായ് പുഴയില്‍ കൊല്ലപ്പെട്ട നിലയില്‍ വെള്ളിയാഴ്ച കണ്ടെത്തിയത്.മൃതദേഹത്തിന്റെ കഴുത്തും വയറും കീറിമുറിച്ച നിലയിലായിരുന്നു.