‘സ്വസ്തി’ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ രൂപീകരിച്ചു

single-img
8 December 2012

സാമൂഹികനന്മയും ജീവകാരുണ്യവും ലക്ഷ്യമിട്ട് തിരുവനന്തപുരം കേന്ദ്രമാക്കി ‘സ്വസ്തി’ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ രൂപീകരിച്ചു. തിരുവനന്തപുരം മലങ്കര കത്തോലിക്കാഅതിഭദ്രാസന സഹായമെത്രാന്‍ ഡോ. സാമുവല്‍ മാര്‍ ഐറേനിയസ്, ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി,പാളയം ഇമാം ജമാലുദ്ദീന്‍ മങ്കട, ശിവഗിരി മഠത്തിലെ സ്വാമി സൂക്ഷ്മാനന്ദ എന്നിവര്‍ രക്ഷാധികാരികളായിരിക്കും.

 

പാലോട് രവി എം.എല്‍.എ, പിരപ്പന്‍കോട് മുരളി എക്‌സ് എം.എല്‍.എ, മലയാളം സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍, സംസ്ഥാന ഐ.ടി സെക്രട്ടറി പി.എച്ച് കുര്യന്‍, അഡീഷണല്‍ ഡി.ജി.പി എ. ഹേമചന്ദ്രന്‍, തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ അഡൈ്വസറി ബോര്‍ഡ് മെമ്പര്‍മാരായിരിക്കും.

 

മുന്‍ ഡി.ജി.പി. ജേക്കബ് പുന്നൂസ് ഫൗണ്ടേഷന്റെ ചെയര്‍മാനും ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, നടന്‍ ജഗദീഷ്, മാജിക് അക്കാഡമി ചെയര്‍മാന്‍ ഗോപിനാഥ് മുതുകാട്, എബി ജോര്‍ജ്ജ്, ഗായകന്‍ ജി.വേണുഗോപാല്‍, കോണ്ടൂര്‍ ബില്‍ഡേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ വി. ശിവപ്രസാദ്, ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, സംഗീത സംവിധായകന്‍ ജാസിഗിഫ്റ്റ്, ഗായകന്‍ വിധു പ്രതാപ്, നര്‍ത്തകി താരാ കല്യാണ്‍, എമിറേറ്റ്‌സ് എയര്‍ലൈന്‍സ് തിരുവനന്തപുരം ചീഫ് ആശാ സുബ്രഹ്മണ്യം, ചാര്‍ട്ടേഡ് അക്കൗണ്ടന്റ ് കണ്‍സള്‍ട്ടന്റ ് ഹരികൃഷ്ണന്‍, കംപ്യൂനീഡ്‌സ് ഐ.ടി സൊല്യൂഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഗോകുല്‍ ഗോവിന്ദ് തുടങ്ങിയവര്‍ ‘സ്വസ്തി’ ചാരിറ്റബിള്‍ ഫൗണ്ടേഷനില്‍ ട്രസ്റ്റികളുമായിരിക്കും.