നേർവെ:മാതാപിതാക്കളെ ശിക്ഷിച്ചത് അപലപനീയം:സ്വാമി ഗുരു രത്നം

single-img
8 December 2012

ശാന്തിഗിരി ആശ്രമം: നോര്‍വേയില്‍ താമസക്കാരായ ഭാരതീയ ദമ്പതികള്‍ക്ക് കുഞ്ഞിനെ പീഡിപ്പിച്ച കേസില്‍ ജയില്‍ശിക്ഷ വിധിച്ചത് അപലപനീയമാണെന്ന് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി പ്രസ്താവിച്ചു. ഇത് ഭാരതീയ മൂല്യങ്ങളെ ഉലയ്ക്കുന്ന ഒന്നാണ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാതാ-പിതാ, ഭാര്യാ-ഭര്‍തൃ ബന്ധങ്ങള്‍ക്കു പിന്നിലെ ആത്മീയ സത്യങ്ങള്‍ മറക്കാവുന്നതല്ല. പിഞ്ചുകുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നത് നിന്ദനീയം തന്നെ. അത് അതീവ ഹിംസാത്മകമാകുമ്പോള്‍ കുറ്റകരവും. പക്ഷേ ജയില്‍ശിക്ഷ വിധിച്ച നോര്‍വീജിയന്‍ സര്‍ക്കാര്‍ ഇതിലൂടെ മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ തെറ്റായ ഒരു സന്ദേശമാണ് നല്കുന്നത് എന്നദ്ദേഹം അഭിപ്രായപ്പെട്ടു. വ്യക്തിയെ മാത്രം കേന്ദ്രീകരിച്ച് പടുത്തുയര്‍ത്തിയ പാശ്ചാത്യസംസ്‌കാരത്തിന്റെ ഒരു ദുഷ്പരിണിതിയായിട്ടുവേണം ഇതിനെ കാണാന്‍. പവിത്രമായ കുടുംബബന്ധത്തേയും മാതാ-പിതാ-ഭാര്യാ-ഭര്‍ത്തൃ ബന്ധത്തേയും ശിഥിലമാക്കുന്ന ഇത്തരം നിയമങ്ങള്‍ക്ക് ഭാരതത്തില്‍ സ്ഥാനമില്ല എന്നദ്ദേഹം പ്രസ്താവിച്ചു