സിപിഎം വികസനവിരുദ്ധ നിലപാട് തിരുത്തണം: കെ. സുധാകരന്‍

single-img
8 December 2012

സമൂഹത്തെ പുരോഗതിയിലേക്കു നയിക്കാനുതകുന്ന വികസനപദ്ധതികളെ ഒന്നടങ്കം കണ്ണടച്ച് എതിര്‍ക്കുന്ന അന്ധമായ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ സിപിഎം തിരുത്തണമെന്നു കെ. സുധാകരന്‍ എംപി. യുഡിഎഫും കോണ്‍ഗ്രസും നടപ്പാക്കുന്ന വികസനപദ്ധതികളെ എതിര്‍ക്കുക എന്നതു മാത്രമാണ് സിപിഎം നയം. ഇത്തരം നിലപാടുകള്‍ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.