പാലക്കാടിനു കിരീടം

single-img
8 December 2012

ഒമ്പതാംകിരീട സ്വപ്നവുമായെത്തിയ എറണാകുളത്തെ പിന്തള്ളി പാലക്കാടിന് കന്നിക്കിരീടം. അവസാന മത്സരം വരെ ആവേശം നിറഞ്ഞുനിന്ന മീറ്റില്‍ 272 പോയന്‍റുമായാണ് പാലക്കാട് ഫോട്ടോഫിനിഷില്‍ ചരിത്രനേട്ടം കൊയ്തത്. 257 പോയന്‍റുമായി എറണാകുളം രണ്ടും 84 പോയന്‍റുമായി കോഴിക്കോട് മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. എറണാകുളം കിരീടം കൈവിട്ടെങ്കിലും ചാമ്പ്യന്‍ സ്‌കൂള്‍ പദവി കോതമംഗലം സെന്റ് ജോര്‍ജ് തിരിച്ചുപിടിച്ചു