കേന്ദ്ര സര്‍ക്കാരിന്‌ രാജ്യസഭയിലും വിജയം

single-img
8 December 2012

ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക നയത്തിന്‌ രാജ്യസഭയുടേയും പിന്തുണ. പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയത്തെ 109 പേര്‍ അനുകൂലിച്ചു വോട്ടു ചെയ്‌തപ്പോള്‍ എതിരേ വോട്ട്‌ ചെയ്‌തത്‌ 123 പേരാണ്‌ വോട്ട്‌ ചെയ്‌തത്‌. ലോക്‌സഭയില്‍ നേടിയ വിജയത്തിന്‌ പിന്നാലെ ആയിരുന്നു രാജ്യസഭയിലും സര്‍ക്കാര്‍ വിജയിച്ചത്‌.  15 അംഗങ്ങളുള്ള, മായാവതിയുടെ ബിഎസ്പി പ്രമേയത്തെ എതിര്‍ത്ത് വോട്ടുചെയ്തു. 9 പേരുള്ള, മുലായം സിങ് യാദവിന്‍റെ എസ്പി വിട്ടുനിന്നു. നേരത്തേ ഇരു പാര്‍ട്ടികളും വിട്ടുനിന്നതിനെത്തുടര്‍ന്നാണ് ലോക്സഭയില്‍ പ്രമേയം പരാജയപ്പെട്ടത്.