Cricket

കൊല്‍ക്കത്ത ടെസ്റ്റ്:ഇംഗ്ലണ്ടിനു 207 റണ്‍സ് ലീഡ്

ഇന്ത്യക്കെതിരെ കൊല്‍ക്കത്തയില്‍ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 523 റണ്‍സിന് അവസാനിച്ചു. ആറിന് 509 എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് 14 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും അവസാന നാല് വിക്കറ്റും നഷ്ടമായി.തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 86 റണ്‍സ് എടുത്തിട്ടുണ്ട്.49 റണ്‍സുമായി സെവാഗും 33 റണ്‍സുമായി ഗംഭീറുമാണ് ഗ്രീസില്‍.