കെയ്റ്റിന്റെ വിവരങ്ങള്‍ കൈമാറിയ നഴ്സ് മരിച്ച നിലയില്‍

single-img
8 December 2012

വില്യം രാജകുമാരന്റെ പത്നി കേറ്റ് മിഡില്‍ടണിന്റെ ആരോഗ്യവിവരം അബദ്ധത്തില്‍ ഓസ്ട്രേലിയന്‍ റേഡിയോ ജോക്കികളോട് പങ്കുവച്ച നഴ്സ് മരിച്ച നിലയില്‍. ഇന്ത്യന്‍ വംശജയും കിംഗ് എഡ്‌വേര്‍ഡ് ആശുപത്രിയിലെ നഴ്സുമായ ജസീന്ധാ സല്‍ദാന്‍ഹയെയാണ് (46) മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം.
ഗര്‍ഭകാലത്ത് ഉണ്ടായ അസ്വസ്ഥകളെ തുടര്‍ന്ന് കെയ്റ്റ് മിഡില്‍ട്ടണെ ജസീന്ത ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കെയ്റ്റിന്റെ അസുഖവിവരങ്ങള്‍ അറിയാന്‍ എലിസബത്ത് രാജ്ഞിയും ചാള്‍സ് രാജകുമാരനുമെന്ന വ്യാജേനെ ഓസ്ട്രേലിയന്‍ റേഡിയോ ജോക്കികൾ ജസീന്തയെ ഫോണ്‍ ചെയ്യുകയായിരുന്നു.