ജയകൃഷ്ണന്‍ മാസ്റ്റര്‍ വധം: തുടരന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

single-img
8 December 2012

യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററെ കൊന്ന കേസില്‍ ക്രൈംബ്രാഞ്ച് തുടരന്വേഷണം ഏറ്റെടുത്തു. ഇതുസംബന്ധിച്ച് അന്വേഷണസംഘം തലശ്ശേരി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുമ്പാകെ റിപ്പോര്‍ട്ട് നല്കി.ഡിവൈ.എസ്.പി. എ.പി.ഷൗക്കത്തലി വെള്ളിയാഴ്ച വൈകിട്ട് മജിസ്‌ട്രേട്ട് വി.എന്‍.വിജയകുമാറിന്റെ ചേംബറിലെത്തിയാണ് റിപ്പോര്‍ട്ട് നല്കിയത്.