ഇന്ത്യന്‍ സിനിമ 100നു തുടക്കമാകും

single-img
8 December 2012

കേരള രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച്‌ ‘ഇന്ത്യന്‍ സിനിമ 100’ എക്‌സിബിഷനുകള്‍ക്കു ഇന്ന്‌(08.12.2012) തുടക്കമാകും. മലയാള സിനിമയിലെ പ്രതിഭാധനനായ നടന്‍ സത്യന്റെ 100-ാം ജന്മദിന വാര്‍ഷികത്തോടനുബന്ധിച്ചിട്ടുള്ള ‘സത്യന്‍ അറ്റ്‌ 100’ എക്‌സിബിഷന്റെ പ്രധാന ആകര്‍ഷണമാകും. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലേക്കുള്ള യാത്രയായ എക്‌സിബിഷനില്‍ സത്യന്റെ അപൂര്‍വ്വമായ ചിത്രങ്ങളുടെ ശേഖരം ഉള്‍പ്പെടുത്തിയിട്ടുണ്ട്‌
മുംബൈയില്‍ സ്ഥാപിക്കുന്ന ‘നാഷണല്‍ മ്യൂസിയം ഓഫ്‌ ഇന്ത്യന്‍ സിനിമ’യുടെ മുന്നോടിയായാണ്‌ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്‌. വാര്‍ത്താവിനിമയ പ്രക്ഷേപണമന്ത്രാലയത്തിന്റെ കീഴില്‍ ഫിലിം ഡിവിഷനാണ്‌ ‘ഇന്ത്യന്‍ സിനിമ 100’ എക്‌സിബിഷന്‍ നടത്തുന്നത്‌.