ഈജിപ്തില്‍ പ്രതിഷേധം ശക്തം

single-img
8 December 2012

ഈജിപ്തില്‍ മുഹമ്മദ് മുര്‍സി നിലപാടില്‍നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രക്ഷോഭം ശക്തമായി. വ്യാഴാഴ്ച രാത്രിയാണ് തന്റെ ഉത്തരവുകള്‍ കോടതിക്ക് റദ്ദാക്കാനാകില്ലെന്ന് ദേശീയ ടെലിവിഷന്‍ വഴി മുര്‍സി ആവര്‍ത്തിച്ചത്. പ്രസിഡന്‍റ് രാജ്യത്തെ അഭിസംബോധന ചെയ്തതിനു തൊട്ടുപിന്നാലെ കയ്‌റോയിലെ മുസ്‌ലിം ബ്രദര്‍ ഹുഡിന്റെ ആസ്ഥാനത്തിനു നേരേ തീവെപ്പുണ്ടായി.ഇതുവരെ ഏഴുപേര്‍ കൊല്ലപ്പെട്ട സംഘര്‍ഷത്തില്‍ 700 പേര്‍ക്ക് പരിക്കേറ്റു. പ്രക്ഷോഭകരെ തിരിച്ചയയ്ക്കാന്‍ ടാങ്കുള്‍പ്പെടെയുള്ള സന്നാഹങ്ങളുമായി പട്ടാളം നിലയുറപ്പിച്ചിട്ടുണ്ട്.