ജില്ലാ കളക്ടറെ അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവം: മണല്‍ലോറി പിടിച്ചെടുത്തു

single-img
8 December 2012

അനധികൃതമായി മണല്‍ കടത്തുന്ന വിവരം അറിഞ്ഞെത്തിയ ജില്ലാ കളക്ടറുടെ വാ ഹനത്തിനുനേരേ മണല്‍ക്കടത്തുകാരുടെ ആക്രമണം. കോഴിക്കോട് ജില്ലാ കളക്ടര്‍ കെ.വി. മോഹന്‍കുമാര്‍ സഞ്ചരിച്ച വാഹനം തടയുകയും ലോറിയിലെ മണല്‍ വാഹ നത്തിലേക്കു ചൊരിയുകയുമായിരുന്നു. ഇന്നലെ പുലര്‍ച്ചെ മൂന്നിനു ഫറോക്കിനടുത്തു ചെറുവണ്ണൂര്‍ കണ്ണാടിക്കുളത്തായിരുന്നു സംഭവം.

ഔദ്യോഗിക വാഹനം ഒഴിവാക്കി മൂന്നു ടാക്‌സി ഇന്നോവ കാറുകളിലായിട്ടാണു ജില്ലാ കളക്ടറും സംഘവും യാത്ര ചെയ്തിരുന്നത്. ഫറോക്ക് പാലത്തില്‍ കളക്ടര്‍ എത്തിയപ്പോള്‍ മണല്‍ക്കടത്തുകാര്‍ നിയോഗിച്ച രണ്ടുപേര്‍ ബൈക്കുപയോഗിച്ചു കളക്ടറുടെ വാഹനം തടസപ്പെടുത്തി.

തടസം മറികടന്നു കളക്ടറുടെ വാഹനം മുന്നോട്ടു നീങ്ങി കണ്ണാടിക്കുളം റോഡിലേക്കു തിരിഞ്ഞപ്പോഴാണു മണല്‍ നിറച്ച കെഎല്‍ 7 എബി 5837 നമ്പര്‍ ടിപ്പര്‍ ലോറി റോഡിനു കുറുകെ തടസം നിന്നത്. ലോറിയിലെ മണല്‍ കളക്ടറുടെ വാഹനത്തിലേക്കു ചൊരിഞ്ഞതിനാല്‍ കാറിനു മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല. ഇതിനിടെ ഡ്രൈവറും ക്ലീനറും ലോറിയുമായി രക്ഷപ്പെടുകയായിരുന്നു.