കോഴിക്കോട് കളക്ടര്‍ക്ക് നേരെ മണല്‍മാഫിയ ആക്രമണം

single-img
8 December 2012

കോഴിക്കോട് ജില്ലാ കലക്റ്റര്‍ക്കു നേരേ മണല്‍ മാഫിയയുടെ ആക്രമണം. കലക്റ്റര്‍ കെ.വി. മോഹന്‍ കുമാറിന്‍റെ വാഹനത്തിനു മുകളില്‍ മണല്‍ ഇറക്കുകയായിരുന്നു. അനധികൃതമായി മണല്‍ കടത്തുന്ന ലോറിയെ അനുഗമിക്കുകയായിരുന്ന മണല്‍ മാഫിയയുടെ വാഹനം കലക്ടര്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ  കോഴിക്കോട് കണ്ണാടിക്കുളം റോഡില്‍ വെച്ച് തടയുകയായിരുന്നു. ശേഷം കലക്ടര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് മീതെ മണല്‍ ഇറക്കുകയായിരുന്നു.ഔദ്യോഗിക വാഹനത്തിലായിരുന്നില്ല കളക്ടര്‍. വാഹനത്തിന് മുകളിലും മുന്നിലുമായി മണല്‍ നിറഞ്ഞതോടെ കളക്ടറുടെ മുന്നോട്ടുള്ള യാത്ര തടസ്സപ്പെട്ടു. ഈ സമയം അക്രമികള്‍ രക്ഷപെടുകയും ചെയ്തു. ചെറുവണ്ണൂര്‍ – കണ്ണാടിക്കുളം റോഡില്‍ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം

സംഭവുമായി ബന്ധപ്പെട്ട് ആരെയും പിടികൂടിയിട്ടില്ല. ലോറിയുടെ നമ്പര്‍ പ്ലേറ്റ് ചുരണ്ടിയ നിലയിലായിരുന്നു.